ഗീതാഞ്ജലി
മനസിനെ മഥിക്കുന്ന ചിന്തകള്‍ പങ്കുവെയ്ക്കാന്‍ ഒരിടം .
Sunday, 25 March 2012
Thursday, 1 March 2012
സാംസ്ക്കാരിക ഗ്രഹണം :ഒരു നിരൂപണം
ഗീതാകുമാരി.ബ്ലോഗ്സ്പോട്ട്.കോം
എന്ന ബ്ലോഗിലെ സാംസ്ക്കാരിക ഗ്രഹണം എന്ന കവിതയാണ് ഇവിടെ
ചര്‍ച്ചാവിഷയം .
സാംസ്ക്കാരിക ഗ്രഹണം ഒരു നിരൂപണ വിഷയമായി ഞാന്‍ എടുക്കുകയാണ് .
ഗ്രഹണം എന്നത് ഒന്ന് ഒന്നിനെ മറയ്ക്കുന്നത് എന്നാണല്ലോ .
നമ്മുടെ നാടിന്റെ സംസ്ക്കാരത്തെ മറയ്ക്കുന്ന ഗ്രഹണത്തെ കുറിച്ച് സംസാരിക്കണമെങ്കില്‍ പേജുകള്‍ തികയുകയില്ല .
നമ്മുടെ നാട്ടില്‍ ജനങ്ങള്‍ മറ്റുള്ളവരെപ്പോലെയാകാന്‍ ശ്രമിക്കുകയാണല്ലോ .
ഇവിടെ പണം ഉള്ളവന്റെ ചീത്ത വകകള്‍ മുഴുവന്‍ പാവങ്ങള്‍ അനുകരിക്കുകയാണല്ലോ.
ഇവിടെ അവന്റെ സ്വപ്‌നങ്ങള്‍ ,പ്രയത്നങ്ങള്‍ ,സമ്പത്ത് ,എല്ലാം ഇതിനു വേണ്ടി പകരം വെച്ച് പൊങ്ങച്ചങ്ങള്‍ മുഴുവന്‍ നേടിയെടുക്കും .കുറെനാള്‍ ആ മായാലോകത്ത് ജീവിക്കുന്നു അവസാനം
ബാങ്കുകാരും പലിശക്കാരും കൂടി വീട്ടുപടിക്കല്‍. സത്യാഗ്രഹം തുടങ്ങുകയും അവസാനം ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന വേദനയുളവാക്കുന്ന രംഗങ്ങള്‍ ആവര്‍ത്തിച്ചു നാം കണ്ടിരിക്കുന്നു .ഇവിടെനിന്നു നമുക്ക് തുടങ്ങാം .
അച്ഛനെയും അമ്മയെയും നോക്കുവാന്‍ വയ്യാത്ത മക്കള്‍ അവര്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ മരണാന്തരകര്‍മ്മങ്ങളുടെ വീഡിയോ എടുത്തു സൂക്ഷിക്കുകയും ഇടയ്ക്ക് അവ പ്ലേ ചെയ്തു രസിക്കുകയും ചെയ്യുന്നു.
മരിച്ച് കഴിഞ്ഞാലും മണ്ണില്‍ ലയിക്കാന്‍ യോഗം ഇല്ല .പിന്നീട് മോര്‍ച്ചറിയിലും മൊബൈല്‍ മോര്‍ച്ചറിയിലും കഴിഞ്ഞു പത്തിന്റെയോ ഇരുപതിന്റെയോ ദിവസങ്ങള്‍ക്കുശേഷം സ്വര്‍ഗം പൂകാന്‍ കഴിയുകയുള്ളൂ .ഇവിടെ നമ്മുടെ സമൂഹത്തിന്റെ നേര്‍ചിത്രമാണ് നമുക്ക് കാണാന്‍ കഴിയും.
ഉത്സവങ്ങളുടെയും സംസ്ക്കാരത്തിന്റെയും സ്പോണ്‍സര്‍മാര്‍ ഇന്ന് ടിവി ചാനലുകാരും സിനിമാക്കാരും ആണല്ലോ .ഇവിടെ ഇന്ന് ഇല്ലാത്ത പല നല്ല ഇന്നലകളും നാം ഇന്ന് മാധ്യമ-
ങ്ങളിലൂടെ ആണല്ലോ ആസ്വദിക്കുന്നത് .
സ്ത്രികളുടെ വണ്ണത്തെക്കുറിച്ചും കുട്ടികളെ സ്കൂള്‍ ബസ്സില്‍ കുത്തി നിറച്ചുകൊണ്ടു
പോകുന്ന സ്കൂള്‍ ബസ്സുകളെ കുറിച്ചും തുടങ്ങി എല്ലാം ഈ കവിതയില്‍ പ്രതിപാദിക്കുന്നുണ്ട് .
ഈ കവിത കാലികപ്രസക്തിനിലനിര്‍ത്തുന്നതാണ്.ഇനിയും സാമൂഹിക പ്രസക്തിയുള്ള കവിതകള്‍ ടീച്ചറുടെ തൂലികയില്‍നിന്നു ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .
Subscribe to:
Posts (Atom)